ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?
May 17, 2026 06:26 AM | By PointViews Editor

വി.ഡി.സതീശൻ മന്ത്രിസഭയിൽ നിന്ന് ആദ്യം രാജിവയ്ക്കേണ്ടി വരുന്ന മന്ത്രി രമേശ് ചെന്നിത്തല ആയേക്കാം.

കോൺഗ്രസ്സ് ഹൈക്കമാണ്ടും ,വി ഡി സതീശനും ചെന്നിത്തല കാരണം പുലിവാൽ പിടിക്കാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാകാനും സാധ്യതയുണ്ട്. ചെന്നിത്തലയ്ക്കൊപ്പം കുഞ്ഞാലിക്കുട്ടിയും മുൻ മുഖ്യമന്ത്രി ആലക്കാടൻ വിജയനും സിബിഐ കേസിൽ കുടുങ്ങാനുള്ള സാധ്യതയും ഏറെയാണ്. അത് പക്ഷെ ബിജെപിയുടെ കഴിവു കൊണ്ടൊന്നുമായിരിക്കില്ല എന്നു മാത്രം. ഈ സാധ്യതകൾക്ക് ബലം പകരുകയാണ് ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിലെ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജിൻ്റെ വെളിപ്പെടുത്തൽ.


2014 ൽ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ കോടികളുടെ പൊതുമുതൽ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസ് അട്ടിമറിക്കാൻ ഹൈക്കോടതിയെ സമീപിച്ച ചെന്നിത്തലയെ മന്ത്രി സഭയിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർബന്ധിതമായ സ്ഥിതിക്ക് നാണക്കേട് പാർട്ടി സഹിക്കേണ്ടി വരും.

ടൈറ്റാനിയം അഴിമതി കേസിൽ ഹൈക്കോടതിയുടെ സംരക്ഷണയിലാണ് ചെന്നിത്തല കഴിയുന്നത്. കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്. അങ്ങനെ കഴിയുന്ന ചെന്നിത്തലയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയാൽ വി ഡി സതീശന്റെ പ്രതിച്ഛായ എന്താകും?


ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും എതിരെ ആരോപണം ഉന്നയിച്ച ആലക്കാടൻ വിജയൻ സഖാവ് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോൾ ചെന്നിത്തലയ്‌ക്കെതിരെ സഖാക്കന്മാർ എങ്ങിനെ പ്രതികരിക്കുമെന്ന് സിപിഎമ്മാണ് പറയേണ്ടത്.

വിജയൻ്റെ അഴിമതിക്കെതിരെ നിയമസഭയിൽ ഘോരം ഘോരം പ്രസംഗിച്ചിട്ടുള്ള വി ഡി സതീശൻ ടൈറ്റാനിയം അഴിമതിയെ കുറിച്ച് എന്തുനിലപാടാണ് സ്വീകരിക്കുക എന്നും വ്യക്തമാക്കേണ്ടതുണ്ട്.


ചെന്നിത്തല ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ 12 വര്ഷം ആയിട്ടും വിജയൻ്റെ സർക്കാരും , വിജിലൻസ് വകുപ്പും മറുപടി ഫയൽ ചെയ്യാതെ വച്ചിരിക്കുകയാണ്. . സി ബി ഐ ചെന്നിത്തലയെ ചോദ്യം ചെയ്യുവാനോ ,അറസ്റ്റ് ചെയ്യുവാനോ പാടില്ലെന്ന് വക്കീൽ കൂടി ആയ മുഖ്യമന്ത്രി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി ആവശ്യപ്പെടേണ്ട സ്ഥിതിയാണ്.


നേരിട്ടും അല്ലാതെയും ആയിരം കോടിക്ക് മുകളിൽ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസ് സി ബി ഐ ക്കു കൈമാറിയിട്ടു 6 വര്ഷം കഴിഞ്ഞു.കുറ്റപത്രം ഇല്ല ,ആർക്കെതിരെയും നടപടി ഇല്ല . മോദിജി ഇടയ്ക്കിടയ്ക്ക് Zero Tolerance to Corruption എന്ന് പറഞ്ഞു കുറെ ഗാരണ്ടികൾ നൽകുന്നുണ്ടെന്ന് മാത്രം .

ടൈറ്റാനിയം അഴിമതിക്കാരെ ബി ജെ പി സംരക്ഷിക്കുന്നത് എന്ത് കൊണ്ട് ? ചെന്നിത്തലയെ മന്ത്രി ആക്കിയാൽ കേരളത്തിലെ ബി ജെ പി നേതാക്കന്മാർ പ്രതികരിക്കുമോ? സാധ്യത കുറവാണ്. കാരണം താക്കോൽ സ്ഥാനത്ത് തിരുകിക്കയറ്റിയ സമുദായ പ്രീണനം ചെന്നിത്തലയെയും വിജയനെയും കുഞ്ഞാലിക്കുട്ടിയെയും രക്ഷിക്കാനുള്ള വഴി തുറന്നേക്കാം.

സാമുദായിക നേതാക്കന്മാർ പ്രതികരിക്കുമോ ?


ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും എതിരെ ആരോപണങ്ങൾ ഒന്നും ഞാൻ ഉന്നയിക്കപ്പെട്ടിരുന്നില്ല ,കേസും കൊടുത്തിട്ടില്ല . 2011 മാർച്ചിൽ ആരോപണങ്ങൾ ഉന്നയിച്ചത് കെ.കെ.രാമചന്ദ്രൻ മാസ്റ്ററും ,ചില സി പി എം നേതാക്കന്മാരുമാണ് .

ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും എതിരെ 2011 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തത് ഒരു സഖാവാണ്.


ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും ഉള്ള പങ്കു അന്വേഷിക്കണം എന്ന് പറഞ്ഞു തിരുവനന്തപുരം വിജിലൻസ് കോടതി ഒരു ഉത്തരവും നൽകിയിട്ടില്ല . ഇവർക്ക് പങ്കുള്ളതായി വിജിലൻസ് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല .ഇവർക്കെതിരെ കേസ് എടുക്കുവാനും കോടതി നിർദ്ദേശിച്ചിട്ടില്ല .

6.6.2006 ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മുൽ ടൈറ്റാനിയം ഉദ്യോഗസ്ഥനും പ്രശസ്ത വോളിബോൾതാവുമായ സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിലാണ് 6.10.2006 ൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത് . കോടികളുടെ പൊതുമുതൽ നഷ്ടം അംഗീകരിച്ചുകൊണ്ട് 2013 മാർച്ചിൽ വിജിലൻസ് റിപ്പോർട്ട് നൽകി . എന്നാൽ ആർക്കെതിരെയും കേസ് എടുത്തില്ല .ഇതിനെ ചോദ്യം ചെയ്തു . വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരായി കേസ് വാദിച്ചു . അഴിമതി കോടതിയെ ബോധ്യപ്പെടുത്തി .

വിജിലൻസ് കോടതിയിലുള്ള ടൈറ്റാനിയം അഴിമതി കേസ് അട്ടിമറിക്കാൻ ആണ് 2014 ജനുവരിയിൽ താക്കോൽ സ്ഥാനം ചെന്നിത്തല പിടിച്ചു വാങ്ങിയത്. 2014 ഓഗസ്റ്റിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവ് ഇട്ടപ്പോൾ അത് അട്ടിമറിക്കാൻ ആഭ്യന്തര മന്ത്രി ആയിരുന്ന ചെന്നിത്തല നവംബർ മാസത്തിൽ ഹൈക്കോടതിയെ സമീപിച്ചു . കോടതി അന്വേഷണം തടയുവാൻ വിസമ്മതിച്ചു . എന്നാൽ ചെന്നിത്തലയ്ക്ക് സംരക്ഷണം നൽകി . ( Order dt 25.11.2014 in WPC 31497 of 2014 filed by Ramesh Chennithala ) 12 വര്ഷം ആയിട്ടും സാക്ഷാൽ ആലക്കാടൻ വിജയൻ മുഖ്യമന്ത്രിയായി സംസ്ഥാനം മുഴുവൻ നിരങ്ങിയിട്ടും ഈ കേസിൽ സർക്കാരോ ,വിജിലൻസോ മറുപടി ഫയൽ ചെയ്തിട്ടില്ല .


ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു 4 കോടി കൈക്കൂലി വാങ്ങി എന്ന ആരോപണം നേരിടുന്ന ഒരു നേതാവും മന്ത്രി ആയി വരും . സാക്ഷി മൊഴി പരാതിക്കാരൻ്റെയും സർക്കാരിൻ്റെയും കൈവശം ഉണ്ട് . അയാളോട് മാറി നിൽക്കണം എന്ന് പറയുവാൻ ഹൈക്കമാൻഡിനു ധൈര്യം ഇല്ല . അത് കൊണ്ട് വി ഡി സതീശൻ വല്ലാതെ കഷ്ടപ്പെടും.


വി ഡി സതീശനെ മുഖ്യമന്ത്രി ആക്കാൻ രംഗത്തിറങ്ങിയ പൊതുജനങ്ങൾ ടൈറ്റാനിയം അഴിമതിയുടെ കാര്യത്തിലും ,ചെന്നിത്തലയെ മന്ത്രി ആക്കുന്ന കാര്യത്തിലും നിലപാട് വ്യക്തമാക്കണം . മുഖ്യമന്ത്രി കസേര തെറിച്ചാലും അഴിമതിക്കാരെ മന്ത്രിസഭയിൽ എടുക്കുകയില്ല എന്ന നിലപാട് വി ഡി സതീശൻ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിരുന്നവർ മണ്ടൻമാരായി.


ചെന്നിത്തല ഫയൽ ചെയ്ത കേസിൽ (WPC 31497 of 2014) കൌണ്ടർ ഫയൽ ചെയ്തിട്ടുള്ള ഏക വ്യക്തി അഞ്ചാം കക്ഷി ആയ സെബാസ്റ്റ്യൻ ജോർജ് മാത്രമാണ് .എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികളാക്കാൻ പറ്റുകയില്ല .

ഇപ്പോഴത്തെ സാഹചര്യത്തിൽ വി ഡി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയാണ് നല്ലത് . ഇല്ലെങ്കിൽ സർക്കാർ ഒരു പ്രതിസന്ധി അധികം കഴിയാതെ നേരിടേണ്ടിവരും . 2014 ൽ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ചെന്നിത്തല ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു കേസ് ഉണ്ട് . WPC 31497 of 2014.ഞാൻ അതിൽ അഞ്ചാം കക്ഷിയാണ് . കോടികളുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയെ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ പാടില്ല എന്നായിരുന്നു

2014 നവംബർ 25 നു ഉബൈദ് ജഡ്ജി നൽകിയ വിധി . ഈ കേസിൽ ഇതേവരെ സർക്കാരോ , വിജിലൻസോ മറുപടി ഫയൽ ചെയ്തിട്ടില്ല . കേസ് പിന്നീട് വാദത്തിനെടുത്തിട്ടില്ല . ഇതേ ജഡ്ജി തന്നെയാണ് 2017 ൽ ലാവലിൻ കേസിൽ വകുപ്പ് മന്ത്രി ആയിരുന്ന ആളെ വിചാരണയിൽ നിന്നും ഒഴിവാക്കി കൊടുത്തത് .

പിണറായി ഭരിച്ച 10 വര്ഷം ഈ കേസിൽ സർക്കാർ മറുപടി ഫയൽ ചെയ്യാതിരുന്നത് പിണറായിയും ,ചെന്നിത്തലയും തമ്മിൽ ഉള്ള ഡീൽ . ഐ എ എസ് ലോബിയും അഴിമതിക്കുപിന്നിൽ ഉണ്ട് .അവരുടെ നേതാവ് ടി .ബാലകൃഷ്ണൻ .


ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയ്ക്ക് എതിരെ കേസ് എടുക്കുവാൻ വിജിലൻസ് കോടതി പറഞ്ഞിട്ടില്ല . അഴിമതിക്കും ,പൊതുമുതൽ നഷ്ടത്തിനും ഉത്തരവാദികൾ ആയവരെ നിയമത്തിനുമുന്പിൽ കൊണ്ട് വരുവാൻ ബാധ്യസ്ഥൻ ആയ ആഭ്യന്തര മന്ത്രി എന്തിനാണ് ഹൈക്കോടതിയിൽ വന്നു അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് ? കോൺഗ്രസ്സ് ഹൈക്കമാണ്ടും , കെ പി സി സി യും ഇക്കാര്യം അന്വേഷിക്കാതിരുന്നതിൽ ദുരൂഹത ഉണ്ട് .

ചെന്നിത്തല ഫയൽ ചെയ്ത കേസിൽ സർക്കാർ മറുപടി ഫയൽ ചെയ്യണം , എത്രയും പെട്ടന്ന് കേസ് വാദത്തിനു എടുപ്പിക്കണം എന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അടുത്ത ആഴ്ച കത്ത് നൽകുന്നുണ്ട് . ടൈറ്റാനിയം കേസ് സി ബി ഐ ക്കു കൈമാറിയിട്ടു 7 വര്ഷം ആകുന്നു . സി ബി ഐ യെ ഈ കേസിൽ കക്ഷി ചേർക്കണം എന്നും , ചെന്നിത്തലയെ ചോദ്യം ചെയ്യുവാനും ,കുറ്റക്കാരനെങ്കിൽ അറസ്റ്റ് ചെയ്യുവാനും സി ബി ഐ ക്കു അനുവാദം നൽകണം എന്നുമാണ് സെബാസ്റ്റ്യൻ ജോർജ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത് . . ചെന്നിത്തല മോദിയോടും ,അമിത്ഷായോടും ആവശ്യപ്പെട്ടാൽ സി ബി ഐ എത്രയും പെട്ടന്ന് കുറ്റ പത്രം സമർപ്പിക്കും . സി ബി ഐ യുടെ ക്‌ളീൻ ചിറ്റ് ലഭിക്കാതെ ചെന്നിത്തലയെ മന്ത്രി ആക്കുന്നത് ബുദ്ധിയല്ല. സി ബി ഐ യുടെ ക്‌ളീൻ ചിറ്റ് ലഭിച്ചാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം തന്നെ ആവശ്യപ്പെടാവുന്നതാണ് . വി ഡി സർക്കാരിന്റെ പ്രതിച്ഛായയും വർദ്ധിക്കും. ക്

നിലപാടുകളുടെ രാജകുമാരൻ എന്ന വിശേഷണം ഒന്നും എനിക്ക് ഇല്ലെങ്കിലും ,എന്റെ നിലപാടിനോട്

മുഖ്യമന്ത്രി വി ഡി സതീശനും , കെ സി വേണുഗോപാലും , ,രാഹുൽ ഗാന്ധിയും , ചെന്നിത്തലയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച പിണറായി സഖാവും ,സാമുദായിക നേതാക്കന്മാരും ,കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും യോജിക്കണമെന്നും സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെട്ടു.

Chennithala - Vijayan - BJP deal? Will Chennithala upset the government of the prince of positions?

Related Stories
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
കണിച്ചാർ ടൗണിൽ   ട്രാഫിക്ക് പരിഷ്ക്കരണം

Jun 5, 2026 04:05 PM

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം...

Read More >>
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
Top Stories